കീടപ്രതിരോധ മാർഗങ്ങൾ
അടുത്ത കാലത്തായി ജൈവ കൃഷിയിൽ വളരെയധികം പ്രശ്നങ്ങൾ ഉണ്ടാക്കുന്ന രണ്ട് കീടങ്ങൾ ആണ് വെള്ളീച്ചയും മുഞ്ഞയും.
മുഞ്ഞ അരക്ക് , ഇലപ്പേൻ എന്നൊക്കെ വിളിക്കുന്ന ഇവ പയർ കൃഷിയിലെ പ്രധാന വില്ലൻ ആണ്.ആക്രമണം നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ ഇലകള്‍ ചുരുളുകയും പൊഴിഞ്ഞ് പോകുകയും കറുത്ത പൂപ്പല്‍ വളര്‍ന്ന് ചെടികള്‍ മുരടിക്കുകയും, കായകള്‍ വലുപ്പം വെക്കാതെ വികൃതമാകുകയും പയര്‍കൃഷി നശിച്ച് പോകുകയും ചെയ്യും.
മുഞ്ഞ അതിവേഗം വർദ്ധിക്കാൻ അവസരം ഉണ്ടാക്കുന്നത് മണ്ണിൽ കാണുന്ന ചെറിയ കറുപ്പ്/ ചുകപ്പ് ഉറുമ്പുകൾ ആണ്.മുഞ്ഞ പുറപ്പെടുവിക്കുന്ന സ്രവം ഇത്തരം ഉറുമ്പിന്റെ ഭക്ഷണം ആണ് .
മുഞ്ഞയെ അകറ്റാൻ പ്രധാനമായും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നതാണ് നല്ലത്.
ആദ്യം ഇത്തരം ചെറിയ ഉറുമ്പിനെ കൃഷിയിടത്തിൽ നിന്നും അകറ്റുക.
ഇലകളിൽ കൂട് കെട്ടുന്ന നീർ / വലിയ ചുകന്ന ഉറുമ്പ് ഇത്തരം ദോഷകാരികളായ ഉറുമ്പുകളെ അകറ്റും.
തുടക്കത്തിൽ തന്നെ കണ്ടെത്തി വെള്ളം കൊണ്ട് ദിവസേന കഴുകിയോ, വെള്ളം ശക്തിയായി സ്പ്രൈ ചെയ്തോ , ബ്രഷ് കൊണ്ട് തുടച്ചോ ഇവയെ പൂർണ്ണമായും നീക്കം ചെയ്യാം ( ഇവ പൂർണ്ണമായും പോകുന്നത് വരെ ചെയ്യേണ്ടതുണ്ട്.)
കട്ടിയുള്ള പുളിച്ച കഞ്ഞിവെള്ളത്തിൽ ചാരം ചേർത്ത് തളിച്ച് കൊടുക്കാം.
വെള്ളീച്ച
മുളക് , തക്കാളി, വഴുതന എന്നീ വിളകളുടെ വലിയ ശത്രുവാണ് വെള്ളീച്ച .. ഇവ ഇലകളുടെ അടിയിൽ വെള്ളപൊടി പോലെ പറ്റി പിടിച്ച് കിടക്കും ചെടി അനക്കുമ്പോൾ പാറി പോവുമെങ്കിലും ചെടിയുടെ ആരോഗ്യം പൂർണമായും കളയുന്ന പ്രധാന ശത്രു ആണ് ഇവ. ഇലകൾക്കടിയിൽ പറ്റി പിടിച്ച് നീരുറ്റി കുടിക്കുകയും അത് കാരണം ഇലകൾ കുരുടിക്കുകയും ക്രമേണ ചെടികൾ നശിക്കുകയും ചെയ്യുന്നു . കൂടാതെ വിവിധ വൈറസ് അസുഖങ്ങൾക്കും ഇവ കാരണമാകുന്നു. ഇലക്കടിയിലായതിനാൽ ആദ്യമൊന്നും നമ്മൾ കാണണമെന്നില്ല എന്നാൽ ചെടികൾ നന്നായി പടർന്ന് പൂവും കായുമിടുമ്പോഴാവും ഈ കീടബാധ നമ്മുടെ ശ്രദ്ധയിൽ വരുക അപ്പോഴേ ക്കും ഇവയുടെ ആക്രമണം പൂർത്തിയായിട്ടുണ്ടാകും. 1 . മഞ്ഞക്കെണി : മഞ്ഞ നിറമുള്ള ഏതെങ്കിലും വസ്തുക്കളിൽ ആവണക്കെണ്ണ അല്ലെങ്കിൽ വെള്ള ഗ്രീസ് ഇവയിലേതെങ്കിലും പുരട്ടിയ ശേഷം തോട്ടത്തിൽ തൂക്കിയിടുക .മഞ്ഞ കളർ ഇവയെ ആകർഷിക്കുകയും . അങ്ങനെ വരുന്നവ കെണിയിൽ ഒട്ടിപിടിച്ച് നശിച്ചോളും . 2 .വെള്ളീച്ചയുടെ ഉപദ്രവം തുടങ്ങുന്നത് ഏറ്റവും അടിയിലെ ഇലകളില്‍ നിന്നുമായതിനാൽ അടിഭാഗത്തുള്ള ഇലകള്‍ യഥാസമയം നീക്കം ചെയ്യേണ്ടതാണ് , 3. ആവണക്കെണ്ണ , വേപ്പെണ്ണ മിശ്രിതം :- ആവണക്കെണ്ണ - 20 മി.ലി., വേപ്പെണ്ണ - 80 മി.ലി., വെളുത്തുള്ളി - 120 ഗ്രാം, ബാർ സോപ്പ് - 6 ഗ്രാം, വെള്ളം 6 ലിറ്റർ തയ്യാറാക്കുന്ന വിധം ബാർ സോപ്പ് ചീകിയെടുത്ത് അര ലിറ്റർ വെള്ളത്തിൽ നന്നായി ലയിപ്പിക്കുക. ഈ ലായനിയിലേക്ക് വേപ്പെണ്ണയും,ആവണക്കെണ്ണയും ചേർത്തിളക്കുക. ഇതിലേക്ക് നന്നായി അരച്ചെടുത്ത വെളുത്തുള്ളി കൂടി ചേർത്ത് നന്നായി ഇളക്കിയ ശേഷം ബാക്കി വരുന്ന വെള്ളം കൂടി ചേർത്തിലാക്കിയ ശേഷം അരിച്ചെടുക്കുക. ഈ ലായനി ഇലകൾക്കിടയിൽ തളിച്ചാൽ മുഞ്ഞ, വെള്ളീച്ച,പച്ചത്തുള്ളൻ എന്നിവയെ നിയന്ത്രിക്കാം. 4. 5മില്ലി വേപ്പെണ്ണ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഇലകളുടെ അടിയിലും, മുകളിലും,തണ്ടുകളിലും വീഴും വിധം തളിക്കാം. 5 . വേപ്പിന് പിണ്ണാക്ക് കുതിര്‍ത്ത ലായനി എടുത്തു ഇരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ചു ഇലകളില്‍ തളിക്കാം 7 . ബിവേറിയ മിത്രകുമിൾ 20ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു വൈകുന്നേരം ഇലകളുടെ അടിയിലും മുകളിലുമായി തളിക്കാം... വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം വേപ്പെണ്ണ 20 മില്ലി വെളുത്തുള്ളി 20 ഗ്രാം ബാര്‍ സോപ്പ് 5 ഗ്രാം വെള്ളം 1 ലിറ്റര്‍ അര ലിറ്റർ വെള്ളം എടുത്ത് ചൂടാക്കി സോപ്പ് അതിൽ അലിയിക്കുക. വെളുത്തുള്ളി നല്ലവണ്ണം ചതച്ചു അര ലിറ്റർ വെള്ളം ഉപയോഗിച്ച് സത്ത് പിഴിഞ്ഞ് അരിച്ചെടുക്കുക. സോപ്പ് ലായനി വാവട്ടം കുറഞ്ഞ ഒരു കുപ്പിയിലാക്കി വേപ്പെണ്ണയും ചേര്‍ത്ത് ശക്തിയായി കുലുക്കി യോജിപ്പിക്കുക. ഇതിലേക്ക് വെളുത്തുള്ളി നീരും ചേര്‍ത്തിളക്കുക. ഇത് രണ്ടില or 3 ഇല ആയി കഴിഞ്ഞ എല്ലാ ചെടികൾക്കും ആഴ്ചയിൽ രണ്ട് പ്രാവശ്യം രാവിലെയോ വൈകുന്നേരമോ ഒരു സ്പ്രെയർ ഉപയോഗിച്ച് ഇലകളുടെ അടിയിൽ പതിക്കുമാറ് ആഴ്ചയിൽ ഒരിക്കൽ തളിക്കുക. ഇത് പച്ചത്തുള്ളൻ, മുഞ്ഞ, മീലിമൂട്ടകള്‍, ഇലപ്പേനുകൾ, പൊള്ളുവണ്ട്, കായ്തുരപ്പൻ, തണ്ടുതുരപ്പൻ തുടങ്ങിയവയെ നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ജൈവകീടനാശിനിയാണ് . . |
No comments:
Post a Comment