കാരമ്പോല എന്നും
സ്റ്റാർ വിലുമ്പി എന്നും വിളിക്കാറുണ്ട്.
ശാസ്ത്ര നാമം :
Averrhoa carambola
ഇത് ഇന്തോനേഷ്യൻ /ശ്രീലങ്കൻ വംശജനാണെന്ന് വിശ്വസിക്കുന്നു.
മുറിച്ച കഷണങ്ങൾക്ക് നക്ഷത്ര രൂപത്തിൽ കിട്ടുന്നത് കൊണ്ടാണ് സ്റ്റാർ ഫ്രൂട്ട് എന്ന പേര് വന്നത്.
ഇത് പാചകം ചെയ്തും പച്ചയ്ക്കും കഴിക്കാറുണ്ട്.
പുളിയും മധുരവും കലർന്ന രുചിയുള്ള ഈ പഴങ്ങൾ അച്ചാറും കറികളും ഉണ്ടാക്കുവാനും, സലാഡിൽ അലങ്കരിക്കാനും ഉപയോഗിക്കുന്നു.
ഇതിൽ ഉയർന്ന അളവിൽ വിറ്റാമിൻ -സി അടങ്ങിയിട്ടുണ്ട്.
വിറ്റമിൻ- സി യുടെ പ്രധാന ഗുണങ്ങൾ
ആന്റി ഓക്സിഡന്റ് സ്വഭാവം
പ്രതിരോധ ശക്തി നൽകുന്നു,
ആരോഗ്യമുള്ള ചർമ്മവും,മുടി, നഖങ്ങൾ എന്നിവ പ്രധാനം ചെയ്യുന്നു,
കാൽസിയം,ഇരുമ്പ് എന്നിവയുടെ ആഗിരണം ത്വരിത പെടുത്തുന്നു....
പക്ഷെ
ഇതിന്റെ ഗുണഫലങ്ങൾ കേട്ട് ആവശ്യത്തിലധികം സ്റ്റാർഫ്രൂട് കഴിക്കാൻ നിൽക്കേണ്ട.
വൃക്ക രോഗമുള്ളവർ സ്റ്റാർ ഫ്രൂട്ട് അധികം കഴിച്ചാൽ അസുഖം മാരകമായേക്കാം.
ഉയർന്ന അളവിലുള്ള OXALIC ആസിഡ് ആണ് ഇതിന് കാരണം.



