Saturday, December 27, 2014

വാഴ കൃഷി

ഇവിടെ വാഴ കൃഷികൊണ്ട് ഉദ്ദേശിക്കുന്നത് വാണിജ്യാടിസ്ഥാനതിലുള്ള വാഴ കൃഷിയല്ല മറിച്ച് പുരയിടത്തിലെ ലഭ്യമായ  ചുരുങ്ങിയ സ്ഥലത്തുള്ള വാഴ കൃഷിയാണ്.

ഏതൊരു ഭൂമിയും വിളയിടം ആക്കുന്നതിന്റെ ആദ്യപടിയാണ് വാഴ കൃഷി .
മണ്ണ് ഫലഭൂയിഷ്ടക്കുവാൻ പറ്റി യ മറ്റൊരു വിള കണ്ടെത്തുവാൻ പ്രയാസമാണ്.

എന്റെ കാഴ്ചപ്പാടിൽ  വാഴ കൃഷിക്ക് ചില മുന്നൊരുക്കങ്ങൾ ആവശ്യമാണ്.
നീർവാഴ്ച്ച  യുള്ള  മണ്ണാണെങ്കിൽ   (വെള്ളം കെട്ടി നില്കാത്തത് )
 മൂന്നടി  നീളത്തിലും  വീതിയും  ഉള്ളതും ഒന്നര അടി താഴ്ച ഉള്ളതുമായ കുഴി യിൽ  വാഴ  നടുന്നതാണ്‌  നല്ലത്. വെള്ളം കെട്ടി നിൽകുന്നിടത്ത് കുഴിയിൽ നട്ടാൽ വേര് ചീയുന്നത്തിനു ഇടയാക്കും.

 പടു വാഴ ( നാടൻ വഴയിനങ്ങൾ ) നടുന്നതാണ് നല്ലത് അങ്ങനെ യാണെങ്കിൽ  കുറഞ്ഞത്‌ മൂന്നു വർഷംവരെ വാഴകുലകൾ ലഭിക്കും.

നടുന്നതിന് സൂചികന്ന് (ചെറിയ കന്ന് )ആണ് നല്ലത്.വാഴ കന്നിലെ  വേരുകളും  മറ്റും നീക്കം ചെയ്ത ശേഷം ചാണക വെള്ളത്തിലും ചാരത്തിലും  മുക്കിയെടുത്തു  3-4 ദിവസം ഉണക്കിയത്തിനു ശേഷം നടാം.

മേൽമണ്ണ്, കമ്പോസ്റ്റു, ചാണകപ്പൊടി,വെണ്ണീർ എന്നിവ കലർത്തി  നിരത്തിയത്തിൽ വാഴ നടുക ,പുതിയ തിരി വന്നതിനു ശേഷം  മറ്റു  ജൈവ വളങ്ങൾ ഉപയോഗിക്കാം.കുഴിയിൽ ഉണങ്ങിയ ഇലകൾ നിറക്കുന്നതും ,യഥേഷ്ടം വെള്ളം ലഭിക്കുന്നതും വാഴയുടെ വളർച്ചയെ ത്വരിതപ്പെടുത്തും.

കുലകൾ വരുന്നത് വരെ മുളക്കുന്ന കന്നുകൾ ചവിട്ടി ഉടക്കെണ്ടതാണ് .

കുല കൊത്തിയതിനു  ശേഷം രണ്ടു കന്നു മാത്രം നിലനിർത്തി മറ്റു കന്നുകൾ നീക്കം ചെയ്യേണ്ടതാണ്.

ഉണങ്ങിയ ഇലകൾ മുറിച്ചു നീക്കുന്നത് തടപ്പുഴുവിന്റെ ആക്രമണം കണ്ടെത്തുവാനും,ഇലകൾക്കിടയിൽ( കവിളിൽ) ചെറു ബാർ സോപ്പിന്റെ കഷ്ണം വെക്കുന്നത് തടപ്പുഴുയിൽ നിന്ന് വാഴയെ സംരക്ഷിക്കുവാനും സഹായിക്കും.

വാഴയുടെ വേരുകൾ മൃദുവായതിനാലും അധികം ആഴത്തിൽ പോകതതിനാലും വാഴതടത്തിൽ ഇളകിയ മണ്ണിനോട് കൂടെ ചേര്ക്കുന്ന വളങ്ങൾ മാത്രമാശ്രയിച്ചാണ് വാഴ വളരുന്നത്‌.
 അധികമായുള്ള രാസവള പ്രയോഗം മണ്ണിന്റെ Ph മാറ്റുമെന്നതിനാൽ ജൈവ വളങ്ങൾ  യഥേഷ്ടം ഉപയോഗിക്കാം.

കായകളെല്ലാം വിരിഞ്ഞു കഴിഞ്ഞാൽ വാഴകൂമ്പ് (പൂവ്) പൊട്ടിച്ചു മാറ്റുന്നത് നല്ലതാണു. വേനല്കാലം വാഴ കുലക്ക്  വെള്ളം നനക്കുന്നത് തുടുത്ത വഴ്പഴങ്ങൾ ലഭിക്കുവാൻ സഹായിക്കും. കൂടാതെ കുല വാഴ ഇലകൾ (ഉണങ്ങിയ ) കൊണ്ട് പൊതിയുന്നതും നല്ലതാണു.