1 .കൂൺ കട്ലെറ്റ്
ചേരുവകള്‍
ബിരിയാണി അരി = 1 കപ്പ്
കൂൺ അരിഞ്ഞത് = 1 കപ്പ്
സവാള = 2 എണ്ണം
നെയ്യ് = 50 ഗ്രാം
കാപ്സികം = 2 എണ്ണം
മുളക് പൊടി = 1 ടീ സ്പൂൺ
മല്ലി പൊടി = 1 ടീ സ്പൂൺ
മഞ്ഞൾ പൊടി = ഒരു നുള്ള്
മസാല = കറുവ പട്ട ,ഗ്രാമ്പു, ഏലക്ക 1 :2 : 2
കുരുമുളക് പൊടി = 2 ടീ സ്പൂൺ .
ഏലകായ പൊടിച്ചത് = കാൽ ടീ സ്പൂൺ .
ചെറിയ ഉള്ളി അറിഞ്ഞത് = 2 ടേബിൾ സ്പൂൺ.
ഉപ്പ് = പാകത്തിന്
അണ്ടി പരിപ്പ് = ആവശ്യത്തിന്
കിസ്മിസ് = ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അരി നന്നായി കഴുകി അതിൽ രണ്ടു കസനം വീതം കറുവ പട്ട, ഏലക്ക, ഗ്രാമ്പൂ എന്നിവയും രണ്ടു ഗ്ലാസ് വെള്ളവും ചേർക്കുക ,ഉപ്പ് പാകത്തിന് ചേർത്തതിന് ശേഷം പ്രഷർ കുക്കെറിൽ 5 മിനുട്ട് നേരം വേവിക്കുക .
മറ്റൊരു പാത്രത്തിൽ ഉള്ളിയും കാപ്സിക്കവും വഴറ്റി ,കൂൺ ചേർത്തിളക്കി മല്ലിപൊടിയും, മുളക് പൊടിയും മഞ്ഞൾ പൊടിയും ചേർത്ത് ഇളക്കുക.ഗരം മസാല പൊടി ചേർത്തശേഷം വെള്ളം തളിക്കുക.ഉപ്പ് പാകത്തിന് ചേർത്ത് ൫മിനുട്ട് നേരം പാകം ചെയ്യുക. അതിനെ വേവിച്ച അറിയുമായി ചേർത്ത് വഴറ്റിയ ഉള്ളിയും, അണ്ടിപരിപ്പും ,കിസ്മിസും ഇട്ട് അലങ്കരിച്ച് ചൂടോടു കൂടി ഉപയോഗിക്കുക.
5 .കൂൺ സൂപ്പ്
ചേരുവകള്‍
കൂൺ = 200 ഗ്രാം
ഉള്ളി = 3 എണ്ണം
വെണ്ണ = 30 ഗ്രാം
കുരുമുളക് പൊടി = കാൽ ടീ സ്പൂൺ .
ഏലകായ പൊടിച്ചത് = കാൽ ടീ സ്പൂൺ .
ചെറിയ ഉള്ളി അറിഞ്ഞത് = 2 ടേബിൾ സ്പൂൺ.
വെള്ളം = രണ്ടു കപ്പ്
കോൺഫ്‌ളോവർ = 1 ടേബിൾ സ്പൂൺ
പാൽ = 2 കപ്പ്
മുട്ട = 1
ഉപ്പ് = പാകത്തിന്
തയ്യാറാക്കുന്ന വിധം
വെണ്ണ ഉരുക്കി അതിൽ ഉള്ളിയും അറിഞ്ഞ കൂണും വഴറ്റുക. കോൺഫ്ലോർ പാലിൽ ചേർത്ത് നന്നായി ഇളക്കുക. ഈ മിശ്രിതത്തെ കൂൺ കഷ്ണങ്ങളിലേക്ക് ചേർത്ത് 10 മിനുട്ട് നന്നായി തിളപ്പിക്കുക.മുട്ടയുടെ വെള്ള പതപ്പിച്ച് ഇതിലേക്ക് ചേർത്തിളക്കുക.കുരുമുളക് പൊടിയും ,ഏലക്കാപൊടിയും പാകത്തിന് ഉപ്പും ചേർത്ത് ചെറു ചൂടോടെ ഉപയോഗിക്കുക.
6.കൂൺ അച്ചാർ
1. കൂൺ ചെറുതായി അരിഞ്ഞത് - 300 ഗ്രാം
2. കാരറ്റ് - - 50 ഗ്രാം
3 .ബീന്സ് - 50 ഗ്രാം
4 .സവാള - 50 ഗ്രാം
5 . ഇഞ്ചി കൊത്തിയരിഞ്ഞത് - ഒരു കഷണം
6 . പച്ചമുളക് കൊത്തിയരിഞ്ഞത് - ഏഴ്
7 . മല്ലിയില കൊത്തിതി അരിഞ്ഞത് - ഒരു സ്പൂൺ
8 . കുരുമുളകുപൊടി - ഒരു സ്പൂൺ
9 . ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചത് - 100 ഗ്രാം
10 . പച്ചപ്പട്ടാണി വേവിച്ചത് - 50 ഗ്രാം
11 . മൈദ കുറുകെ കലക്കിയത് - 50 ഗ്രാം
12 . റൊട്ടിപ്പൊടി - 250 ഗ്രാം
13 . എണ്ണ - 400 ഗ്രാം
14 . ഉപ്പ് - പാകത്തിന്
തയാറാക്കുന്നവിധം:
ചെറുതായി അരിഞ്ഞ കാരറ്റും ബീന്സും ചൂടാക്കിയ എണ്ണയിലിട്ട് വഴറ്റുക. പകുതി വഴലുമ്പോള് കൂൺ ചേര്ത്ത് വെള്ളം വറ്റിച്ചെടുക്കുക. ഇതില് ഇഞ്ചി, പച്ചമുളക്, കൊത്തിയരിഞ്ഞ സവാള എന്നിവ ചേര്ത്ത് വേവിക്കുക. ഇതിലേക്ക് മല്ലിയില, ഉപ്പ്(പാകത്തിന്), കു രുമുളകുപൊടി, ഉരുളക്കിഴങ്ങ് പുഴുങ്ങിഉടച്ചത്, പച്ചപ്പട്ടാണി വേവിച്ചത്, എന്നി ചേരുവകൾ നല്ലപോലെ ചേര്ത്തിളക്കി ഉരുളകളാക്കുക. കട്ലറ്റിന്റെ ആകൃതിയിൽ പരത്തി മൈദമാവിൽ മുക്കി റൊട്ടിപ്പൊടി പുരട്ടി ചൂടായ എണ്ണയിൽ വറുത്തു കോരുക. രുചികരമായ കൂൺ കട്ലേറ്റ് തയ്യാർ.
2 .കൂണ്‍ സമോസ
ചേരുവകള്‍ (10 എണ്ണത്തിന്)
കൂണ്‍ - 100 ഗ്രാം
ക്യാരറ്റ് - 100 ഗ്രാം
ബീന്സ് - 100 ഗ്രാം
സവാള - 100 ഗ്രാം
ഉരുളക്കിഴങ്ങ് - 100 ഗ്രാം
ഗ്രീന്‍പീസ് - 100 ഗ്രാം( വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് വേവിച്ചത്)
ഗോതമ്പ്പൊടി - 250 ഗ്രാം
മുളക്പൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
വെജിറ്റബിള്‍ മസാല - 1 ടീസ്പൂണ്‍
പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, മല്ലിയില,ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ച് വെളിച്ചെണ്ണയില്‍ വഴറ്റുക. അതിലേയ്ക്ക് പച്ചക്കറികള്‍ ചെറുതായി അരിഞ്ഞതും വേവിച്ച ഗ്രീന്‍പീസും മുളക്പൊടി, മഞ്ഞള്‍പ്പൊടി, വെജ് മസാല, ഉപ്പ് എന്നിവയും ചേര്‍ത്ത് എണ്ണയില്‍ നന്നായി വഴറ്റിയെടുക്കുക. അതിന് ശേഷം ആട്ടമാവ് ഉപ്പും വെള്ളവും ചേര്‍ത്ത് ചപ്പാത്തി പരുവത്തില്‍ കുഴച്ച് ഉരുളകളാക്കുക. അത് നീളത്തില്‍ പരത്തി ചുട്ടെടുക്കുക. ഇത് കോണ്‍ ആകൃതിയില്‍ ആക്കി അതിനുള്ളില്‍ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ഫില്ലിംഗ് നിറയ്ക്കുക. ആട്ടമാവ് പശയാക്കി ഉപയോഗിച്ച് സമോസ കോണ്‍ ആകൃതിയില്‍ ഒട്ടിക്കുക. തിളച്ച എണ്ണയില്‍ സമോസ വറുത്തു കോരുക.
3 .മഷ്റൂം 65
ചേരുവകള്‍
മഷ്റൂം – 400 ഗ്രാം
മൈദ – 1 കപ്പ്
കോണ്‍ഫ്ലോര്‍ – 2 ടേബിള്‍സ്പൂണ്‍
കുരുമുളകുപൊടി – 1 ടേബിള്‍സ്പൂണ്‍
സവാള – 1 വലുത്
വെളുത്തുള്ളി – 5 അല്ലി
ഇഞ്ചി – ചെറിയ കഷണം
ടൊമാറ്റോ സോസ് – 1 ടേബിള്‍സ്പൂണ്‍
സോയാ സോസ് – 1 ടേബിള്‍സ്പൂണ്‍
കാശ്മീരി മുളകുപൊടി – 2 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ മൈദ, കുരുമുളകുപൊടി, കാശ്മീരി മുളകുപൊടി, ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്ത് മാവ് പരുവത്തില്‍ നന്നായി കുഴയ്ക്കുക.ഇടത്തരം തീയില്‍ ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് തിളയ്ക്കുമ്ബോള്‍ തുടച്ചു വൃത്തിയാക്കി വെച്ചിരിക്കുന്ന മഷ്റൂം മാവില്‍ മുക്കി എണ്ണയിലിടുക. നല്ല സ്വര്‍ണനിറം ആകുമ്പോൾ എണ്ണയില്‍ നിന്ന് വറുത്തു കോരി എടുക്കുക.ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കുക. അതിലേക്ക് സവാള അരിഞ്ഞതും വെളുത്തുള്ളിയും ഇഞ്ചിയും പൊടിയായി അരിഞ്ഞതും ചേര്‍ത്ത് നന്നായി വഴറ്റുക. സവാള വാടിക്കഴിയുമ്പോൾ ടൊമാറ്റോ സോസും സോയാസോസും ചേര്‍ത്ത് ഇളക്കുക.വറുത്തു വച്ചിരിക്കുന്ന മഷ്റൂം ചേര്‍ത്ത് നന്നായി ഇളക്കുക. മല്ലിയില പൊടിയായി അരിഞ്ഞ് വിതറുക.
4 .കൂൺ ബിരിയാണി.(പ്രഷർ കുക്കറിൽ തയ്യാറാക്കുന്നത് )
ചേരുവകള്‍
ബിരിയാണി അരി = 1 കപ്പ്
കൂൺ അരിഞ്ഞത് = 1 കപ്പ്
സവാള = 2 എണ്ണം
നെയ്യ് = 50 ഗ്രാം
കാപ്സികം = 2 എണ്ണം
മുളക് പൊടി = 1 ടീ സ്പൂൺ
മല്ലി പൊടി = 1 ടീ സ്പൂൺ
മഞ്ഞൾ പൊടി = ഒരു നുള്ള്
മസാല = കറുവ പട്ട ,ഗ്രാമ്പു, ഏലക്ക 1 :2 : 2
കുരുമുളക് പൊടി = 2 ടീ സ്പൂൺ .
ഏലകായ പൊടിച്ചത് = കാൽ ടീ സ്പൂൺ .
ചെറിയ ഉള്ളി അറിഞ്ഞത് = 2 ടേബിൾ സ്പൂൺ.
ഉപ്പ് = പാകത്തിന്
അണ്ടി പരിപ്പ് = ആവശ്യത്തിന്
കിസ്മിസ് = ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അരി നന്നായി കഴുകി അതിൽ രണ്ടു കസനം വീതം കറുവ പട്ട, ഏലക്ക, ഗ്രാമ്പൂ എന്നിവയും രണ്ടു ഗ്ലാസ് വെള്ളവും ചേർക്കുക ,ഉപ്പ് പാകത്തിന് ചേർത്തതിന് ശേഷം പ്രഷർ കുക്കെറിൽ 5 മിനുട്ട് നേരം വേവിക്കുക .
മറ്റൊരു പാത്രത്തിൽ ഉള്ളിയും കാപ്സിക്കവും വഴറ്റി ,കൂൺ ചേർത്തിളക്കി മല്ലിപൊടിയും, മുളക് പൊടിയും മഞ്ഞൾ പൊടിയും ചേർത്ത് ഇളക്കുക.ഗരം മസാല പൊടി ചേർത്തശേഷം വെള്ളം തളിക്കുക.ഉപ്പ് പാകത്തിന് ചേർത്ത് ൫മിനുട്ട് നേരം പാകം ചെയ്യുക. അതിനെ വേവിച്ച അറിയുമായി ചേർത്ത് വഴറ്റിയ ഉള്ളിയും, അണ്ടിപരിപ്പും ,കിസ്മിസും ഇട്ട് അലങ്കരിച്ച് ചൂടോടു കൂടി ഉപയോഗിക്കുക.
5 .കൂൺ സൂപ്പ്
ചേരുവകള്‍
കൂൺ = 200 ഗ്രാം
ഉള്ളി = 3 എണ്ണം
വെണ്ണ = 30 ഗ്രാം
കുരുമുളക് പൊടി = കാൽ ടീ സ്പൂൺ .
ഏലകായ പൊടിച്ചത് = കാൽ ടീ സ്പൂൺ .
ചെറിയ ഉള്ളി അറിഞ്ഞത് = 2 ടേബിൾ സ്പൂൺ.
വെള്ളം = രണ്ടു കപ്പ്
കോൺഫ്‌ളോവർ = 1 ടേബിൾ സ്പൂൺ
പാൽ = 2 കപ്പ്
മുട്ട = 1
ഉപ്പ് = പാകത്തിന്
തയ്യാറാക്കുന്ന വിധം
വെണ്ണ ഉരുക്കി അതിൽ ഉള്ളിയും അറിഞ്ഞ കൂണും വഴറ്റുക. കോൺഫ്ലോർ പാലിൽ ചേർത്ത് നന്നായി ഇളക്കുക. ഈ മിശ്രിതത്തെ കൂൺ കഷ്ണങ്ങളിലേക്ക് ചേർത്ത് 10 മിനുട്ട് നന്നായി തിളപ്പിക്കുക.മുട്ടയുടെ വെള്ള പതപ്പിച്ച് ഇതിലേക്ക് ചേർത്തിളക്കുക.കുരുമുളക് പൊടിയും ,ഏലക്കാപൊടിയും പാകത്തിന് ഉപ്പും ചേർത്ത് ചെറു ചൂടോടെ ഉപയോഗിക്കുക.
6.കൂൺ അച്ചാർ
ചേരുവകൾ
1. കൂൺ - 250 ഗ്രാ
2 ഇഞ്ചി - 1 ടീ സ്പൂൺ
3 വെളുത്തുള്ളി - 1 ടീസ്പൂണ് 4. മുളകുപൊടി - 2 ടേബിൾസ്പൂൺ 5. ഉലുവ പൊടി
- 1/2 ടീസ്പൂൺ 6 .കായം - ഒരു നുള്ള്
7 .വിനാഗിരി - 2 ടേബിൾസ്പൂൺ 8. എള്ള് എണ്ണ - 2-3 ടേബിൾ
തയ്യാറാക്കുന്ന വിധം
1. കൂൺ ചെറുതായി മുറിച്ചത് 1/2 ടീസ്പൂൺ മുളകുപൊടി, 1/4 ടീസ്പൂൺ മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ചേർത്ത് കുറച്ച് നേരം മാറ്റി വെക്കുക..
2. പാത്രത്തിൽ എണ്ണ ചൂടാക്കി ഈ കൂൺ അതിൽ ചേർക്കുക.
കൂൺ വേവുന്നത് വരെ ഉയർന്ന ചൂടിൽ പാകം ചെയ്യുക.
വെന്ത ശേഷം കൂൺ മാറ്റി വയ്ക്കുക.
കൂൺ വേവുന്നത് വരെ ഉയർന്ന ചൂടിൽ പാകം ചെയ്യുക.
വെന്ത ശേഷം കൂൺ മാറ്റി വയ്ക്കുക.
3. ഈ പാത്രത്തിൽ കടുക് ചേർക്കുക. കടുക് പൊട്ടാൻ തുടങ്ങുമ്പോൾ, കറിവേപ്പിലയും കായവും ചേർക്കുക.
4.
അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് മൂപ്പിക്കുക .
5.
മുളകുപൊടി, ഉലുവ പൊടി, ഉപ്പ് എന്നിവ ചേർത്ത് ചൂടാക്കുക.നേരത്തെ മാറ്റിവച്ച വേവിച്ച കൂൺ ഇതിൽ ചേർത്ത് നന്നായി ഇളക്കുക.
6.
വിനാഗിരി ചേർത്ത് നന്നായി ഇളക്കുക. തണുത്ത ശേഷം വൃത്തിയുള്ള പാത്രത്തിലേക്ക് മാറ്റി വെക്കാം.
കൂൺ അച്ചാർ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.
കൂൺ അച്ചാർ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.






