കൃഷിയിടത്തിൽ മല്ലികച്ചെടി (ബന്ദിപ്പൂ ,മരിഗോൾഡ് ) കൃഷിയിടങ്ങളിൽ നടുന്നത് കീടബാധ കുറക്കുന്നതിന് സഹായിക്കും.
ഇവ നീമാവിരയെ തടുക്കാൻ ഒരളവ് വരെ സഹായിക്കും.
ഇവ നീമാവിരയെ തടുക്കാൻ ഒരളവ് വരെ സഹായിക്കും.
മഞ്ഞ ക്കെണി / നീല ക്കെണി
മഞ്ഞ / നീല നിറത്തിലുള്ള പ്ലാസ്റ്റിക് ബോർഡ് , ചെറിയ വസ്തുക്കളിൽ ആവണക്കെണ്ണ/ ഗ്രീസ് പുരട്ടി കൃഷിയിടത്തിൽ തൂക്കിയിട്ടാൽ കീടങ്ങൾ അതിൽ ഒട്ടിപിടിച്ച് നശിച്ചുപോകുന്നു.
ഉറുമ്പ് കെണി
പഞ്ചസാര വളരെ നേര്‍മ യായി പൊടിച്ചു എടുക്കുക. അത്രയും തന്നെ ബെയ്ക്കിങ് സോഡ (Sodium bicarbonate) അല്ലെങ്കിൽ ബോറിക് ആസിഡ് ചേര്ത്ത് ഉറുമ്പ് ശല്യം ഉള്ള സ്ഥലങ്ങളിൽ വിതറുക . പഞ്ചസാര തിന്നുന്ന കൂട്ടത്തിൽ ബെയ്ക്കിങ് സോഡയും ഭക്ഷിക്കുന്നു.. കൂടെ കോളനിയിലേക്ക് കൊണ്ടുപോയി ഷെയർ ചെയ്യുന്നു.. താമസിയാതെ എല്ലാം ചാകും. കൂടുതൽ ഗുണത്തിനായി കുറച്ച് യീസ്റ്റ് കൂടി നേർങ്ങനെ പൊടിച്ച് ചേര്ക്കാവുന്നതാണ് .
എല്ലു പൊടി വളമായി ഉപയോഗിക്കുമ്പോൾ കുറച്ച് വേപ്പിൻ പിണ്ണാക്ക് അല്ലെങ്കിൽ ചാരം ചേർക്കുന്നത് ഉറുമ്പുകളെ അകറ്റും .
പുകയില കഷായം
അരക്കിലോ പുകയില ഞെട്ടും തണ്ടും ചെറുതായരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ ഒരു ദിവസം മുക്കി വെക്കുക.
ഇത് ഞെരടിപ്പിഴിഞ്ഞ് നീരെടുക്കുക.
120 ഗ്രാം ബാര്സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക.
സോപ്പു ലായനി പുകയില സത്തിലേക്കൊഴിച്ച് ശക്തിയായി ഇളക്കി ചേര്‍ക്കണം. ഇതിൽ ഏഴിരട്ടി വെള്ളം ചേര്‍ത്ത് സ്‌പ്രേ ചെയ്താല്‍ മൃദുല ശരീരകാരികളായ എല്ലാ കീടങ്ങളെയും നിയന്ത്രിക്കാം.

പുകയില കഷായം സ്പ്രേ ചെയ്യുമ്പോൾ ഇലയുടെ താഴെ ഭാഗത്ത് സ്പ്രേ ചെയ്യുക.
പുകയില കീട നാശിനി-മറ്റൊരു രീതി.
പുകയില കീട നാശിനി-മറ്റൊരു രീതി.
രണ്ട് സിഗരറ്റ് അര ലിറ്റർ വെള്ളത്തിൽ തിളപ്പിച്ചാറി അതിൽ അര ലിറ്റർ വെള്ളത്തിൽ സോപ്പ് ലയിപ്പിച്ച് മിക്സ് ചെയ്ത മിശ്രിതം ഇലയിൽ തളിച്ച് കൊടുക്കുക.
വേപ്പിന്‍കുരു സത്ത്
50 ഗ്രാം വേപ്പിന്‍ കുരു പൊടിച്ച് കിഴി കെട്ടി ഒരു ലിറ്റര്‍ വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കി വെക്കുക.
ഇത് നീരുറ്റിയാല്‍ അഞ്ച് ശതമാനം വീര്യമുള്ള വേപ്പിന്‍ സത്ത് ലഭിക്കും.
കായ്/തണ്ട് തുരപ്പന്‍ പുഴുക്കള്‍, ഇലതീനിപ്പുഴുക്കള്‍ എന്നിവയെ അകറ്റി നിര്‍ത്താന്‍ ഫലപ്രദമാണ്.
പപ്പായ / പെരുവലം / അരിപ്പൂ (കൊങ്ങിണി ) ഇല കീടനാശിനി
പപ്പായ, പെരുവലം , അരിപ്പൂ എന്നീ ചെടികളുടെ ഇലകൾ കീട നാശിനിയായി നേരിട്ട് ഉപയോഗിക്കാം .
പാവൽ ,പടവലം കൃഷികളിലെ ഒരു പ്രശ്നക്കാരൻ ആണ് ഇലതീനിപ്പുഴു..ഇവയെ തുരത്താൻ ഒരു എളുപ്പമാര്ഗ്ഗം ആണ് പപ്പായനീര് പ്രയോഗം.പപ്പായയുടെ ഇല ഇടിച്ചുപിഴിഞ്ഞ നീര്100മില്ലി ഒരു ലിറ്റര് വെള്ളത്തിൽ കലക്കി ഇലകളുടെ അടിയിൽ നന്നായി സ്പ്രേ ചെയ്തുകൊടുക്കണം.
ജൈവകീടനാശിനി ആയതിനാൽ രണ്ടുമൂന്ന് ദിവസം അടുപ്പിച്ചു പ്രയോഗിക്കുന്നത് കൂടുതൽ ഗുണകരം.
മേൽ പറഞ്ഞ ഇലകളുടെ നീരും ഈ പറഞ്ഞ അളവിൽ ഇടക്ക് സ്പ്രൈ ചെയ്യുന്നത്തിലൂടെ
കീട നിയന്ത്രണം ഉറപ്പാക്കാം.
നാറ്റപ്പൂച്ചെടിയുടെ ഇളം ഇലയും തണ്ടും ചതച്ച് ഒരു ലിറ്ററോളം നീരെടുക്കുക.
60 ഗ്രാം ബാര്സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ യോജിപ്പിച്ചെടുത്ത് ഇതുമായി യോജിപ്പിക്കുക.
ഇതിനെ പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് പയറിലെ ഇലപ്പേനിനെയും മറ്റ് നീരൂറ്റിക്കുടിക്കുന്ന പ്രാണികളെയും നിയന്ത്രിക്കാം
ഇത് ഒമ്പത് ലിറ്റർ വെള്ളം ചേര്‍ത്ത് നേര്പ്പിച്ച് നീരൂറ്റി കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാം.
നാറ്റപ്പൂച്ചെടി സോപ്പ് മിശ്രിതം
60 ഗ്രാം ബാര്സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ യോജിപ്പിച്ചെടുത്ത് ഇതുമായി യോജിപ്പിക്കുക.
ഇതിനെ പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് പയറിലെ ഇലപ്പേനിനെയും മറ്റ് നീരൂറ്റിക്കുടിക്കുന്ന പ്രാണികളെയും നിയന്ത്രിക്കാം
വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം
60 ഗ്രാം ബാര്‍സോപ്പ് അരിഞ്ഞ് അരലിറ്റര്‍ ഇളം ചൂടുവെള്ളത്തില്‍ ലയിപ്പിച്ചതില്‍ 200 മില്ലി വേപ്പെണ്ണ ചേര്‍ത്തിളക്കി പതപ്പിക്കുക.
200 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് 300 എം.എല്‍ വെള്ളവുമായി ചേര്‍ത്ത് അരിച്ച് വേപ്പെണ്ണ എമള്‍ഷനുമായി ചേര്‍ക്കുക.
ഇത് ഒമ്പത് ലിറ്റർ വെള്ളം ചേര്‍ത്ത് നേര്പ്പിച്ച് നീരൂറ്റി കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാം.
ബോർഡോ മിശ്രിതം
ചെടികൾക്ക് ഉപയോഗിക്കുന്ന കുമിൾ നാശിനി യാണ് ബോർഡോ മിശ്രിതം .
തുരിശ് ( കോപ്പർ സൾഫേറ്റ് ) - 10 ഗ്രാം
ചുണ്ണാമ്പ് - 10 ഗ്രാം
വെള്ളം - ഒരു ലിറ്റർ
തുരിശും ചുണ്ണാമ്പും വേറെ വേറെ പാത്രത്തിൽ ലയിപ്പിച്ച് പിന്നീട് ഒരു പാത്രത്തിൽ മെല്ലെ ഇളക്കി കൊണ്ട് മിക്സ് ചെയ്യുക .
മിക്സ് ചെയ്തത് കഴിഞ്ഞു എന്തെങ്കിലും ഇരുമ്പ് കഷ്ണം താഴ്ത്തിയാൽ ചെമ്പിന്റെ നിറം വരുന്നില്ലെന്ന് ഉറപ്പ് വരുത്തുക.അങ്ങനെ വരുന്നുണ്ടെങ്കിൽ കുറച്ച് ചുണ്ണാമ്പു വെള്ളം കൂടി മിക്സ് ചെയ്യണം.
ഇത് ചെടികളിൽ സ്പ്രേ ചെയ്യാം.
ബോർഡോ മിശ്രിതം തയ്യാറാക്കിയാൽ ഉടൻ ഉപയോഗിക്കേണ്ടതാണ് .
100 മില്ലി ഗോമൂത്രത്തില്‍ 50 ഗ്രാം കാന്താരി മുളക് അരച്ച് അരിച്ചെടുത്ത് ഒരു ലിറ്റർ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് പ്രയോഗിച്ചാല്‍ പുഴുക്കളെ പ്രത്യേകിച്ചും ചീരയിലെ കൂടുകെട്ടിപ്പുഴുവിനെ നിയന്ത്രിക്കാം.
പത്ത് ഗ്രാം പാല്‍ക്കായം രണ്ടര ലിറ്റര്‍ വെള്ളത്തില്‍ അലിയിക്കുക.
ഇതില്‍
2 ഗ്രാം സോഡാപൊടിയും (സോഡക്കാരം )
എട്ട് ഗ്രാം മഞ്ഞള്‍പ്പൊടിയും ചേര്‍ർത്ത് മിശ്രിതം ആക്കണം.
ഇത് അരിച്ചെടുത്ത് ഇലകളുടെ ഇരുവശത്തും നനയത്തക്കവണ്ണം സ്‌പ്രേ ചെയ്യുക.
ചീരയിലെ ഇലപ്പുള്ളി രോഗം നിയന്ത്രിക്കുന്നതിന് ഇത് വളരെ ഫലപ്രദമാണ്.
സസ്യങ്ങളെ ബാധിക്കുന്ന രോഗഹേതുക്കളായ കുമിളുകളെയും ബാക്ടീരിയകളെയും നശിപ്പിക്കുവാനുള്ള ബാക്ടീരിയ വര്‍ഗത്തില്‍പെട്ട സൂക്ഷ്മാണുവാണ് സ്യൂഡോമൊണാസ് .
പൊടി രൂപത്തിലും ദ്രാവക രൂപത്തിലും ലഭിക്കുന്ന ഇതിന്റെ കള്‍ച്ചര്‍ 12 ശതമാനം വീര്യത്തില്‍ വിത്തില്‍ പുരട്ടിയും കുഴമ്പുരൂപത്തില്‍ തയ്യാറാക്കിയ ലായനിയില്‍ വേരുകള്‍ മുക്കിവെച്ച ശേഷം ചെടികൾ നടാനും.ഇലകളിലും ചെടിക്കും സ്പ്രൈ ചെയ്യാനും ഉപയോഗിക്കാം .
ഗോമൂത്രം കാന്താരി മുളക് മി ശ്രിതം
പാല്‍ക്കായം മഞ്ഞള്‍പ്പൊടി മിശ്രിതം
ഇതില്‍
2 ഗ്രാം സോഡാപൊടിയും (സോഡക്കാരം )
എട്ട് ഗ്രാം മഞ്ഞള്‍പ്പൊടിയും ചേര്‍ർത്ത് മിശ്രിതം ആക്കണം.
ഇത് അരിച്ചെടുത്ത് ഇലകളുടെ ഇരുവശത്തും നനയത്തക്കവണ്ണം സ്‌പ്രേ ചെയ്യുക.
ചീരയിലെ ഇലപ്പുള്ളി രോഗം നിയന്ത്രിക്കുന്നതിന് ഇത് വളരെ ഫലപ്രദമാണ്.
സ്യൂഡോമൊണാസ്
പൊടി രൂപത്തിലും ദ്രാവക രൂപത്തിലും ലഭിക്കുന്ന ഇതിന്റെ കള്‍ച്ചര്‍ 12 ശതമാനം വീര്യത്തില്‍ വിത്തില്‍ പുരട്ടിയും കുഴമ്പുരൂപത്തില്‍ തയ്യാറാക്കിയ ലായനിയില്‍ വേരുകള്‍ മുക്കിവെച്ച ശേഷം ചെടികൾ നടാനും.ഇലകളിലും ചെടിക്കും സ്പ്രൈ ചെയ്യാനും ഉപയോഗിക്കാം .
ഇതുവഴി ചെടിയുടെ ആരോഗ്യം മെച്ചപ്പെട്ട് കൂടുതല്‍ വിളവുതരികയും
ഒപ്പം രോഗകീടനിയന്ത്രണം സാധ്യമാവുകയും ചെയ്യുന്നു.
ആവണക്കെണ്ണ കെണി
ഒരു കുപ്പിയിൽ അല്പ്പം ആവണക്കെണ്ണ എടുക്കുക,
ആവണക്കെണ്ണ കുപ്പിയിൽ എല്ലാഭാഗത്തും എത്തിക്കണം.
അടപ്പ് തുറന്നു മിച്ചം ഉള്ള എണ്ണ മാറ്റി മൂന്നോ,നാലോ തുളസിയില പറിച് ഞെരടി കുപ്പിയിൽ ഇട്ട് കൃഷിയിടത്തിൽ വെച്ചാൽ കുറെയൊക്കെ കീടശല്യം ഒഴിവായി കിട്ടും.
പരാസിറ്റാമോൾ കെണി
ഒരു ചിരട്ടയിൽ തുളസിയില ഞെരടി അതിൽ പരാസിറ്റാമോൾ പൊടിച്ചിടുക
കായീച്ചയെ ഒരു പരിധിവരെ നശിപ്പിക്കാം.
പെരുച്ചാഴി /ഏലി ശല്യം
പുരയിടത്തിൽ കാണുന്ന പെരുച്ചാഴി / ഏലി ശല്യം കുറക്കാൻ അതിരുകളിൽ കൊടുവേലി ചെടി നട്ടുപിടിപ്പിക്കുന്നത് നല്ലതാണ്.
പെരുച്ചാഴി /ഏലി ശല്യം
പുരയിടത്തിൽ കാണുന്ന പെരുച്ചാഴി / ഏലി ശല്യം കുറക്കാൻ അതിരുകളിൽ കൊടുവേലി ചെടി നട്ടുപിടിപ്പിക്കുന്നത് നല്ലതാണ്.
This comment has been removed by a blog administrator.
ReplyDeleteഎന്നെ പോലെ കൃഷിയിൽ ചെറിയ ശ്രമങ്ങൾ നടത്തുന്നവർക്ക് വളരെ പ്രയോജനപ്രദം.
ReplyDelete