Monday, July 23, 2018

കൂൺ കൃഷി

ചിപ്പിക്കൂൺ കൃഷി കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യം ആണ്. 
പോളിത്തീൻ കവറുകളിലാണ് ഇവ വളർത്തിയെടുക്കുന്നത്. വലിയ ദ്വാരങ്ങളുള്ള പ്ലാസ്റ്റിക് ബക്കറ്റുകളും ഉപയോഗിക്കാവുന്നതാണ്.
സാധാരണയായി വൈക്കോലാണ് കൃഷിചെയ്യാനുള്ള മാധ്യമം.

 പകരമായി റബ്ബർതടിയുടെ  അറക്കപ്പൊടി, ചേരിപ്പൊടി (കൊക്കോപിറ്റ്‌)  എന്നിവയും ഉപയോഗിക്കാറുണ്ട്.

ഒരു ചെറിയ മുറി (100 ച . അടി )ഇതിനായി ഉപയോഗിക്കാൻ കഴിഞ്ഞാൽ നന്നായിരിക്കും.ഓല ഷെഡുകളും ജി ഐ പൈപ്പ് ഉപയോഗിച്ച് നിർമിക്ക്യന്ന റൂമുകളും ഉപയോഗിക്കാം.നല്ല ഈർപ്പവും വായു സഞ്ചാരവും ഉറപ്പിക്കണം.
  
ഉപയോഗിക്കുന്ന വൈക്കോൽ പുതിയതായിരിക്കണം. അവ ചെറിയ കഷ്ണങ്ങളായി മുറിക്കുകയോ,
ചെറിയ ചുരുളുകളായി ചുരുട്ടിയെടുക്കുകയോ   ചെയ്യാം.
ഇവ രാത്രി ശുദ്ധജലത്തിൽ കുതിർക്കാൻ വെക്കുക.
അടുത്ത ദിവസം രാവിലെ അധികമായി ഉള്ള വെള്ളം വാർന്നുപോകാൻ അനുവദിക്കുക.
ഇത് തിളയ്ക്കുന്ന വെള്ളത്തിൽ 15 -30  മിനുട്ട് തിളപ്പിക്കുക .



ഇത്ഒ രു പ്ലാസ്റ്റിക് ഷീറ്റിലോ കടലാസ്സിലോ വിതറിയിടുക .
തണുത്തതും ഈർപ്പമുള്ളതുമായ വൈക്കോൽ ഉപയോഗിച്ച് കൂൺ ബെഡ് ഉണ്ടാക്കാം.

സാമാന്യം കട്ടിയുള്ള പോളിത്തീൻ കവർ ഉപയോഗിക്കാം.
25 സെന്റി മീറ്റർ വ്യാസവും 50 സെന്റിമീറ്റർ നീളവും ഉള്ള കവറുകൾ ഉപയോഗിക്കാം.ഇവക്കു  അങ്ങിങ്ങായി ചെറിയ ദ്വാരങ്ങൾ ഇടണം.

കവറിന് അടിഭാഗം ഏതാണ്ട് 10 സെന്റിമീറ്റർ ഉയരത്തിൽ തയ്യാറാക്കിയ വൈക്കോൽ വിരിച്ച് അതിനു മുകളിൽ അല്പം സ്പോൺ (വിത്ത്) വിതറുക.വീണ്ടും വൈക്കോൽ ലയർ ഇട്ട് വിത്ത് ഇടുക ഇങ്ങനെ കവറിനു മുകൾഭാഗം വരെ ഇടാവുന്നതാണ്.അതിന് ശേഷം കവറിന് മുകൾഭാഗം കെട്ടുക.
ഈ നിറച്ച കവറുകൾ നല്ല ഈർപ്പമുള്ള ഇരുട്ട്മുറിയിൽ ഭദ്രമായി സംഭരിച്ച് വെക്കുക.
പത്ത് പതിനഞ്ചു ദിവസം കൊണ്ട് കവറിനകത്ത് കൂണിന്റെ വളർച്ച വെളുത്ത പൂപ്പൽ പോലെ പടർന്നു പിടിച്ച് കാണാം.
അപ്പോൾ അവ പുറത്തെടുത്ത് കവർ നീക്കം ചെയ്യാം . ഇതോടെ  കൃഷിയുടെ ആദ്യ സ്റ്റേജ് പൂർത്തിയായി .
ഈ കൂൺബെഡ് തട്ടുകളിൽ അടുക്കിവെക്കുകയോ,ഉറിപോലെ കെട്ടിത്തൂക്കിയോ സംരക്ഷിക്കാം.

മുറിക്കകത്തും വൈക്കോൽ അട്ടിയിലും ഈർപ്പം ഉറപ്പാക്കണം.                                ഇതിനു രണ്ടു നേരം സ്പ്രേയർ ഉപയോഗിച്ച് വെള്ളം തളിക്കാം.

നാലഞ്ചു ദിവസത്തിനകം കൂൺ മൊട്ടുകൾ വളരും.
അടുത്ത മൂന്നു നാല് ദിവസം കൊണ്ട് തന്നെ ഇവ വിളവെടുക്കാം.
തുടർന്ന് ഒരാഴ്ച്ച തുടർച്ചയായ വിളവ് ലഭിക്കും.
ഇത് അതാത് ദിവസം ഉപയോഗിക്കണം.
ഫ്രിഡ്ജിൽ പോളിത്തീൻ കോവേരിൽ അഞ്ചാറ് ദിവസത്തേക്ക് സൂക്ഷിക്കാം.
അധികം ഉള്ളത് ഉണക്കി സൂക്ഷിക്കാം.
ഉപയോഗിക്കുന്നതിന് മുമ്പ് ഉണക്കക്കൂൺ 15 മിനുട്ട് ചെറു ചൂട് വെള്ളത്തിൽ താഴ്ത്തിയ ശേഷം ഉപയോഗിക്കാം.
ഇന്ന് വിപണിയിൽ ചിപ്പികൂണിന് 100 ഗ്രാമിന് 70 രൂപ വരെ വിലയുണ്ട്.
ഒരു പാക്കറ്റ് വിത്ത് (സ്പോൺ) മൂന്നു കിലോ വൈക്കോലും കുറച്ച് സമയവും ഉണ്ടെങ്കിൽ ഒരു മാസത്തിനകം ഒന്നര കിലോ വരെ വിളവ് ലഭിക്കും.ഉത്പാദന ചെലവ് 200  രൂപയിൽ കുറവ് മാത്രമേ വരുക  ഉള്ളൂ .







No comments:

Post a Comment